KELI Adelaide
  • Home
    • KERALA
    • MALAYALAM
  • About Us
  • Activities
    • Book club
    • Movie club
    • Music club
    • Theatre Arts Club
    • Dance Club
    • Travellers Club
    • Sports Club
    • Femina Club
    • Youth Club
    • Kids Club
  • Multicultural Hub
    • Community Farming
    • LIBRARY
    • Backyard Farmers
    • Food Club
    • Akshara Kalari
    • Naatinpuram
  • KELI CONNECT
    • SKILL DEVELOPMENT
    • COMMUNITY AWARENESS
  • Human Sense
  • Keli News
    • Adelaide Focus
    • Lifestyle
    • Travelogue
  • Contact
  • Links & Tips
  • Videos
Picture
KELI ADELAIDE - THEATRE ARTS CLUB PRESENTED THE  STAGING OF ITS FIRST THEATRICAL PRODUCTION -
 ‘NIRASAMAYAN’
(SCRIPT, DIRECTION AND TECHNICAL DESIGN BY DR. SAMKUTTY PATTOMKARY)
This play in malayalam is the first of its kind to be performed in Adelaide.  Nirasa Mayan is a product of the 'Nadaka Kalari' (a theatrical workshop) organised by Keli Adelaide for the Malayalee community in Adelaide, under the guidance of Dr. Samkutty Pattomkary, a well renowned contemporary theatre director, Playwright and Technical Director.
 Dr. Samkutty Pattomkary, who has a PhD in Theatre Arts from his alma mater, the renowned JNU, New Delhi is also a former executive member of the Kerala Sangeetha Nataka Academy and is known for the use of traditional Indian folk arts and integrating classical elements from mythology in his plays. Equally adept at direction and theatre design, his plays are characterized by strong visual elements giving the feel of a live painting. Samkutty has directed over 70 plays in Malayalam, Hindi, Kannada and English and has been technical designer for over 500 productions.

‘NirasaMayan’, based on a real-life incident, is about how the Relationships and the Milieu a person is exposed to, Influences his Destiny.
The play was staged at:
The Star Theatres,
145 Sir Donald Bradman Drive, Hilton SA 5033.
Saturday, 20th May 2017 
Report
Our first project - Nadaka Kalari ( Theatre art workshop)

​The Indian community started migrating largely to South Australia quite recently. Working in different roles and capacities of the society,  the communityinitially prioritised stable income, education for their children and so on in their life. By nature, as the community seems to settle down in these aspects, the next level of needs started to surface. Establishing a connection with the larger community and exploring the different cultural forms started getting more importance. Formation of different cultural groups from among the community is a significant indicator of this trend. Currently there aremore than 14 groups from among thecommunity involving music and dance forms of India. Formation of the group Keli Adelaide's - "Theatre Art Club", also has similar historical thinking. 

Theatre is an art of Ensemble, wherein a group of people with different skill sets come together to bring out a final product which would be the theatre show. Theatre has a very strong place in Indian culture. Historically theatre has been used as a medium for expressing social injustice and initiating community movements which has contributed largely to the development of more just social laws. Local theatre groups and drama shows are a regular activity in the country.

Many community members in South Australia has voiced their interest in exploring this art form and initiated discussion about how to get organised for the same.This initiative by Keli is to address these needs of the Indian community. The program includes a workshop – where any interested member from the community can join and explore the different possibility to express themselves. The workshop would be led by a professional artist from the field, who would help the interested participants to explore and contribute their different skills to design and bring out the final theatre product.
Though the focus of the workshop would be to form a final product, the journey which the community does together in exploring different aspects of the product and finding the appropriate skill sets from among the community would be the core of the program. 

​​

 നാടക കളരി

​കലയെ ഇഷ്ടപ്പെടുന്നവരും നാടകത്തെ സ്നേഹിക്കുന്നവരുമായ അഡലൈഡിയിലെ മലയാളി സുഹൃത്തുക്കൾക്ക് കേളി അഡലൈഡ് ഒരുക്കുന്ന ഒരു പുതിയ അനുഭവമാണ് ഒരു മാസത്തോളം  നീണ്ടുനിൽക്കുന്ന നാടക കളരിയും തുടർന്നുള്ള  നാടകപ്രദര്ശനവും .
ഈ നാടക കളരിയുടെ ചുക്കാൻ പിടിക്കുന്നത്, കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഇന്ത്യയിലും വിദേശത്തുമായി നിരവധി പരിശീലന കളരികൾ നടത്തി വരുന്ന  പ്രശസ്ത നാടകാചാര്യനായ ഡോക്ടർ സാംകുട്ടി പാട്ടംകരി  ആണ്.   
നാടക കളരി ഒരു കൂട്ടായ്മയുടെ കലയാണ് അതുകൊണ്ടുതന്നെ നാടക കളരി എന്ന പരിശീലന പരിപാടി ഒരു സാംസ്കാരിക ഇടപെടൽ കൂടിയാണ്. 
നമ്മുടെ തിരക്കേറിയ പ്രവാസ ജീവിതത്തിന്റെ സംഘര്ഷങ്ങളെയും പിരിമുറുക്കനകളെയും മറികടക്കാൻ ഉതകുന്ന ക്രിയാത്മകവും രസകരവുമായ  ഒരു അവസരമാണ് ഈ നാടക കളരി.
തീയേറ്റർ ക്യാമ്പുകൾ മറ്റു കലാ  പരിപാടികളെക്കാൾ രസകരവും വ്യത്യസ്തവും ആകുന്നതിനു കാരണം, പങ്കെടുക്കുന്നവരെ ശാരീരികവും മാനസികവുമായി സജീവമാക്കാൻ കഴിയുന്ന ശാസ്ത്രീയമായ പരിശീലന ഘടകങ്ങൾ  അതിലുണ്ടെന്നുള്ളതാണ്. 
ഈ പരിശീലന ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പദ്ധതികൾ കേവലം ഒരു നാടകത്തിൽ മാത്രം  ഒതുങ്ങുന്നവയല്ല. മറിച്ചു തുടർന്ന് കൊണ്ടുപോകുവാൻ കഴിയുന്ന ഒരു സ്വയം കണ്ടെത്തൽ പ്രക്രിയകൂടിയാണ്.
നാടക കളരിയിലൂടെ കടന്നു പോകുന്ന മുഖ്യ വിഷയങ്ങൾ ഇതൊക്കെയാണ്:
• ഒരു വിഷയത്തെ എങ്ങിനെയെല്ലാം സമീപിക്കാം, അത് എങ്ങിനെയെല്ലാം പറയുവാൻ കഴിയും 
• ഭാവനയെ വളർത്തുന്ന ഏതെല്ലാം ഘടകങ്ങൾ നമ്മുടെ ഉള്ളിൽ സജീവമാണ് എന്നുള്ള അന്വേഷണം 
• എങ്ങനെയാണ് നമ്മുടെ ശാരീരിക പ്രതികരണങ്ങൾ വളരുന്നത് 
• അങ്ങിനെ നമ്മുടെ ക്രിയാത്മകതയെ എങ്ങിനെ ഒരു സൃഷ്ടിയാക്കാം 
ഇതിലൂടെ ഉരുത്തിരിയുന്ന നാടകത്തെ ഒരു വേദിയിലവതരിപ്പിക്കുന്നതിലൂടെ നാടക കളരി പൂർണമാകുന്നു 

തീയേറ്റർ പരിശീലനവും കൂട്ടായ്മയും 
Dr Samkutty  pattomkary 
   തീയേറ്റർ പരിശീലനം എന്നത് നമ്മിലെ കഴിവുകളുടെ സാധ്യതകളെ തിരിച്ചറിയുവാൻ പഠിപ്പിക്കുന്ന ഒരു വഴിയാണ്.ജീവിതത്തിന്റെ താളബോധത്തെ ക്രമപ്പെടുത്തികൊണ്ടു സത്വത്തിനുള്ളിലെ അവനവന്റെ ഉണ്മകളെ ദർശിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.അതായത് തീയേറ്ററിന് അനന്ത സാധ്യതകളാണ് മനുഷ്യ ജീവിതവുമായി ബന്ധപെട്ടു പറയുവാനുള്ളത്. Ensemble  Art എന്ന് തന്നെയാണ് തീയേറ്റർ അറിയപ്പെടുന്നതും.
നന്നായി ജീവിക്കാൻ വേണ്ടി കഷ്ടപെടുകയായിരുന്നു എന്ന് പറഞ്ഞുകേൾകാറുണ്ട്.എന്നാൽ അതെന്താണ്.. ഭൂമിയിൽ എത്രനാൾ ജീവിച്ചു മരിച്ചു എന്നുള്ളതല്ല പ്രധാനം മറിച്ചു എങ്ങനെ ജീവിച്ചു എന്നുള്ളതാണ് പ്രധാനം എന്ന് ഞാൻ കരുതുന്നു.അതായത് പാകമാകാത്ത പഴുക്കുന്ന പഴവും,നന്നായി പാകം വന്നു സ്വാഭാവികമായി പഴുത്ത പഴവും തമ്മിലുള്ള വ്യത്യാസം പോലെയാണിത്.വർത്തമാനകാലത്തിൽ ഭൂരിഭാഗം മനുഷ്യരും വളരെ നേരത്തെ തന്നെ ജീവിതത്തിൽ വാർദ്ധക്യം അനുഭവിക്കുന്നവരാണ്.എന്നാൽ ചുരുക്കം ചിലർ വാർദ്ധക്യത്തിലും  ജീവിതത്തിന്റെ ചെറുപ്പവും,ഭാവനയും ആസ്വദിക്കുന്നവരുമാണ്.അവർക്കു ഭാവനപരമായി ജീവിക്കാൻ കഴിയുന്നത് കേവലമായ പണം കൊണ്ട് മാത്രമല്ല, പലരും ജീവിതത്തിൽ അനുഭവിക്കുന്ന ഒറ്റപ്പെടലിനും,ഏകാന്തതക്കുമെല്ലാം ഒരു പ്രതിവിധി കണ്ടെത്തുവാനുള്ള വഴി കൂടിയായി തിയേറ്ററിന്റെ പ്രവർത്തനങ്ങൾ മാറുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഓരോ വ്യക്തിയും അവനവനിലേക്ക് ഒരു എത്തിനോട്ടം നടത്തേണ്ടത് എപ്പോഴും അനിവാര്യമായ സംഗതിയാണ്.ഇത് അവന്റെ വ്യക്തിഗത ജീവിതത്തിൽ പച്ചപ്പ്‌ നിറഞ്ഞ വളരെയധികം മാറ്റങ്ങൾ വരുത്തുന്നതിന് കാരണമായി തീരുന്നു.അത് തന്നിലെ തന്നെ (താൻ എന്ന ഉണ്മയെ,വ്യക്തിത്വം) കണ്ടെത്തുന്നതിനും,ഓരോ നിമിഷവും പുതിയ ഉണർവും, സ്വയം പുതുക്കിപ്പണിയുവാനുള്ള ഊർജവും നമുക്ക് പകരുന്നതിനും സാധിക്കുന്ന ഒന്നാണ്.ജീവിതത്തിനു പുതിയൊരു താളക്രമം പകർന്നു തരുന്നതിനും ചിട്ടപ്പെടുത്തുന്നതിനും ഇത് എത്രമാത്രം ഉപകാരപ്രദമാകുന്ന എന്ന് ഇത്തരം ഒരു പ്രവർത്തനത്തിലൂടെ കടന്നു പോകുന്ന ആർക്കും മനസ്സിലാക്കാൻ കഴിയും.
നമ്മുടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ വളരെയേറെ കഷ്ടപ്പെട്ടു പഠനം നടത്തി ,അതുപോലെതന്നെ കഷ്ടപ്പെട്ട് ജോലി സമ്പാദിച്ചു ,അതിലുമേറെ കഷ്ടപ്പെട്ട് ജീവിതം നയിച്ച്,ജീവിതത്തിൽ നിന്നും വിരമിക്കുന്നവരാണ് നമ്മിലധികം പേരും.തിരിഞ്ഞു നോക്കുമ്പോൾ കുറെയധികം കഷ്ടപ്പാടുകൾ മാത്രമാണ് ഇതിന്റെ ബാക്കിപത്രം.ഒരു നിമിഷം ആലോചിച്ചു നോക്കൂ ..കുറച്ചു പണം സ്വരൂപിക്കാൻ കഴിഞ്ഞതിനുമപ്പുറം ശരിക്കും നാമൊക്കെ ജീവിക്കുകയാണോ? അതോ കഷ്ടപ്പെടുവാൻ വേണ്ടി മാത്രം അലയുകയാണോ.?അതോ ഇത് മാത്രമായിരുന്നോ നമ്മുടെ ഭാവനയിൽ ആഗ്രഹിച്ച ജീവിതം.?
ഓരോ മനുഷ്യ ജീവനും ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും,മനസിനെ സ്വതന്ത്രമാക്കി താളക്രമവും,താളബോധവും ചിട്ടപ്പെടുത്തികൊണ്ടു ആനന്ദത്തിന്റെയും,ആസ്വാദനത്തിന്റെയും അവബോധം സ്വയം സൃഷ്ടിച്ചെടുത്തു മുന്നേറുവാൻ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട് അഥവാ ശ്രമിക്കേണ്ടതുണ്ട്.ഇവിടെയാണ് തീയേറ്റർ വീണ്ടും കടന്നുവരുന്നത്.അതായത് ഇങ്ങനെയുള്ള ഒരു താളക്രമം ജീവിതത്തിൽ ചിട്ടപ്പെടുത്തുന്നതിനു തീയേറ്ററിനുള്ള സാദ്ധ്യതകൾ അനന്തമാണ്.
വിഭജനങ്ങളാൽ കരുപ്പിടിപ്പിക്കപ്പെട്ടിട്ടുള്ളതാണ്  ഇന്ന് നമുക്ക് മുന്നിലുള്ള സമൂഹം എന്ന നിർണയം.ആ സമൂഹം കല്പിച്ചു തന്നിട്ടുള്ള ഏതോ മതില്കെട്ടിനുള്ളിൽ കയറിയിരുന്നുംകൊണ്ടു ജീവിതത്തെ വീക്ഷിക്കുന്നവരാണ് നമ്മിലധികം പേരും.ജീവിതത്തിന്റെ ആസ്വാദനം എന്നുള്ളത് വിഭജിത സമൂഹം ധരിച്ചുവച്ചിരിക്കുന്ന ഒരു രീതിശാസ്ത്രമല്ല മറിച്ചു ഓരോ മനുഷ്യനും സ്വയം സൃഷ്ടിച്ചെടുക്കേണ്ട ഒരു കൂട്ടജീവിതത്തിന്റെ അവബോധമാണ്.ഇതാണ് തീയേറ്ററിലൂടെ ഓരോ കലാകാരനും തിരിച്ചറിയുവാൻ ശ്രമിക്കേണ്ടതും,സ്വായത്തമാക്കേണ്ടതും.ഒപ്പം നമ്മുടെ ആസ്വാദനത്തിനും, താളക്രമത്തിനുമപ്പുറം സമൂഹത്തിനും ഇതിലൂടെ  ഊർജം പകർന്നു കൊടുക്കുവാൻ ആർജിത അനുഭവങ്ങളുടെ പിൻബലത്തിൽ നമുക്ക് സാധിക്കും.ഒരു പൂമൊട്ടായ് വന്നു തീയേറ്ററിലൂടെ നറുമണം പരത്തുന്ന മനോഹര പുഷ്പമായി തീരുവാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ . നാമെല്ലാവരും ഒന്നിച്ചു നിന്നാൽ സുന്ദരമായ ഒരു പൂന്തോട്ടം തന്നെ ഈ സമൂഹത്തിനും ,വരും തലമുറക്കും നമുക്ക് കൈമാറുവാൻ കഴിയും എന്ന് കൂടി ഓർമിപ്പിച്ചുകൊണ്ട് നിര്ത്തുന്നു .

നന്ദിയോടെ,

Dr സാംകുട്ടി പട്ടംകരി .

    Write to us if you are interested in being part of a peer group of theatre arts enthusiasts - explore, empower and rejuvenate yourself

Submit
Picture
Powered by Create your own unique website with customizable templates.
  • Home
    • KERALA
    • MALAYALAM
  • About Us
  • Activities
    • Book club
    • Movie club
    • Music club
    • Theatre Arts Club
    • Dance Club
    • Travellers Club
    • Sports Club
    • Femina Club
    • Youth Club
    • Kids Club
  • Multicultural Hub
    • Community Farming
    • LIBRARY
    • Backyard Farmers
    • Food Club
    • Akshara Kalari
    • Naatinpuram
  • KELI CONNECT
    • SKILL DEVELOPMENT
    • COMMUNITY AWARENESS
  • Human Sense
  • Keli News
    • Adelaide Focus
    • Lifestyle
    • Travelogue
  • Contact
  • Links & Tips
  • Videos