![]() ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും ----------------------- “THE SLAVE GENESIS” A Film By Aneez KM *2018 ൽ മികച്ച ആന്ത്രപ്പോളജിക്കൽ ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് *IDSFK അടക്കം ക്ഷണിക്കപ്പെട്ട നാല്പത്തഞ്ചോളം ദേശീയ-അന്തർദേശീയ വേദികളിൽ പ്രദർശനം ചിത്രം സംസാരിക്കുന്നത് വയനാട്ടിലെ പ്രബല ഗോത്ര വിഭാഗമായ പണിയരെക്കുറിച്ചാണ്. അവർക്കിടയിലെ ഉത്പത്തി പുരാവൃത്തത്തെ പ്രതലത്തിന്റെ തൊട്ടു താഴെ സ്ഥാനപ്പെടുത്തി, വർത്തമാനത്തെക്കുറിച്ച് പറയാനാണ് സംവിധായകൻ ശ്രമിക്കുന്നത്. പെഴ്സണൽ-ജേണലിസ്റ്റിക് -ഫിക്ഷണൽ പെഴ്സ്പെക്ടീവുകളെ സംയോജിപ്പിച്ച് നിർമ്മിച്ച സ്ളേവ് ജെനസിസ് പൊതുവെ ഡോക്യുമെന്ററികൾ കണ്ടു വരുന്ന രീതിയിൽ നിന്നും ഭിന്നമായ ട്രീറ്റ്മെന്റ് കൊണ്ട് കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 65 min ദൈർഘ്യമുള്ള ഈ ഡോക്യുമെൻററി ചർച്ച ചെയ്യുന്നത് പണിയരുടെ സാമൂഹ്യ പരിണാമത്തെക്കുറിച്ചാണ്. സൂര്യന്റെ ഉദയത്തിനും അസ്തമയത്തിനുമിടക്കാണ് ഒരു മനുഷ്യായുസ്സെന്ന് കരുതിയ പെറുക്കിത്തീനികളുടെ കഥയാണിത്. അവർ അറിയുന്നുണ്ടായിരുന്നില്ല ആ ജൈവികതയ്ക്കു മേൽ നാം കെട്ടിയ മുളളുവേലികളെക്കുറിച്ച്... കേളി അഡലൈഡ് ഒരുക്കുന്ന ഡോക്യുമെന്ററി പ്രദർശനത്തിലും തുടർന്ന് സംവിധായകനുമൊത്തുള്ള തത്സമയ വീഡിയോ സംവാദത്തിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. Date/Time: Friday, 24th May 2019 @630pm, Free Entry. Venue: “Keli Hub - Glen Osmond “ 596 Portrush Road Glen Osmond SA 5064. For more details: Contact 0450 104 144 0426 262 174
0 Comments
Leave a Reply. |
Editor: Keli News
Keli News Archives
June 2019
Categories
All
|