ഡോക്യൂമെന്ററി പ്രദർശനം - ഷൈനി ബെഞ്ചമിൻമലയാള സിനിമാ ഡോക്യുമെന്ററി രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യം ഷൈനി ബെഞ്ചമിന്റെ ഓസ്‌ട്രേലിയൻ പര്യടനം ജൂലൈ 28 ന് മെൽബണിൽ ആരംഭിക്കുന്നു. രണ്ടു നാഷണൽ ഫിലിം അവാർഡുകൾ, ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പടെ ഇരുപതോളം ദേശീയ അന്തർദേശീയ പുരസ്‌കാര ജേതാവാണ് ശ്രീമതി ഷൈനി.
ആദ്യകാലങ്ങളിൽ മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളിൽ ഫീച്ചർ റൈറ്റർ ആയിരുന്ന ഷൈനി പിന്നീട് ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ , ജയ്‌ഹിന്ദ് തുടങ്ങിയ ചാനലുകളുടെയും ഭാഗമായിരുന്നു. 1999 ൽ ശ്രീ.കാനായി കുഞ്ഞിരാമനെ കുറിച്ചുള്ള "കാനായി കാഴ്ചകൾ(2000)" എന്ന ഡോക്യുമെന്ററി ഒരുക്കി സംവിധായക രംഗത്തേക്ക് പ്രവേശിച്ച ഷൈനിയുടെ അർത്ഥ പൂർണ്ണമായ സിനിമാജീവിതം, മഹാനായ പോരാളി വേലുത്തമ്പി ദളവയെ കുറിച്ചുള്ള "സ്വോർഡ് ഓഫ് ലിബർട്ടി(2017)" യിൽ എത്തി നിൽക്കുന്നു. കേളി മൂവി ക്ലബ് അഡലൈഡിൽ ഷൈനിക്ക് വേദി ഒരുക്കുന്നു. Program : ഡോക്യുമെന്ററി പ്രദർശനവും ഡിസ്കഷനും. Date : Sunday 5 August 2018 Time : 6 pm Venue : Keli Hub Glen Osmond - 596 Portrush Road, Glen Osmond, SA 5064 Contact : 0426262174 / keli@questsr.com Free Entry ഏവർക്കും സുസ്വാഗതം!
0 Comments
Leave a Reply. |
Editor: Keli News
Keli News Archives
June 2019
Categories
All
|