കേളി അഡലൈഡിന്റെ എട്ടാമത്തെ പൊതു പരിപാടിയായ " മലയാളിയും മാന്ത്രിക പരിഹാരങ്ങളും "
എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആശയ സംവാദം ഏപ്രിൽ 21 നു അഡലൈഡിൽ unly കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.ഈ ക്ലാസ് നയിച്ചത് പ്രശസ്ത ചിന്തകനും ,എഴുത്തുകാരനുമായ പ്രൊഫ്. സി രവിചന്ദ്രൻ ആണ്. മലയാളി ഇന്ന് മാന്ത്രിക പരിഹാരങ്ങളും അന്വേഷിച്ചുള്ള യാത്രയിലാണ്.ജീവിതത്തെ കൂടുതൽ യാഥാർഥ്യ ബോധത്തോടെ കാണുവാനും ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിറകെ പോവാതെ ഓരോ വ്യക്തിയും തന്റെ ജീവിത വീക്ഷണത്തിലും ചിന്തകളിലും സ്വാതന്ത്രരാവണം എന്നതായിരുന്നു പ്രൊഫ.രവിചന്ദ്രൻ ഈ ക്ലാസ്സിലൂടെ പ്രെസെന്റ് ചെയ്തതും ചർച്ച ചെയ്തതും .പരിണാമ സിദ്ധാന്തവും, സൃഷ്ടി സ്ഥിതി വാദ സിദ്ധാന്തവും വളരെയേറെ ചർച്ച ചെയ്യപ്പെട്ടു.കേവലം 6000 വർഷങ്ങൾ മാത്രം പഴക്കമുള്ള നാമിന്നു കാണുന്ന സെമറ്റിക് റിലീജിയൻറെ ആധാരം എന്ന് പറയുന്നത് സൃഷ്ട്ടി സ്ഥിതി വാദം ആണ് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ,അതല്ല മനുഷ്യ മനസുകൾക്ക് എപ്പോഴും പിന്ബലമേകുന്ന,ധൈര്യം പകർന്നു നൽകുന്ന വിശ്വാസം സൃഷ്ട്ടി സ്ഥിതി വാദത്തിന്റേതാണെന്നും അതാണ് ശരി എന്നും ഒരു വിഭാഗം വാദിക്കുകയുണ്ടായി.പ്രൊഫ്.രവിചന്ദ്രൻ പരിണാമ സിദ്ധാന്തത്തിനും, സയൻസിനും പ്രാധാന്യം നൽകിയപ്പോൾ അതിനെ അനുകൂലിച്ചും,ഖണ്ഡിച്ചും സംസാരിച്ചവർ ഉണ്ടായിരുന്നു. നാം ജീവിക്കുന്ന ഈ ബഹുമുഖ സാംസ്‌കാരിക ജീവിത ചുറ്റുപാടിൽ നമ്മിൽ പലരും വിവിധ തരത്തിലുള്ള വ്യക്തികളെ ദിനം പ്രതി കണ്ടുമുട്ടുകയും ചിലപ്പോൾ അവരോടൊപ്പം പ്രവർത്തിക്കേണ്ടിയും വരുന്നവരാണ്.അവരിൽ പലരും വ്യക്തമായ രാഷ്ട്രീയമുള്ളവരും,അതിതീവ്ര മതവിശ്വാസികളും,വർഗീയ വാദികളും,ജാതിചിന്ത ഉണർത്തുന്നവരും,നാസ്തികരും,വിപ്ലവചിന്താഗതിക്കാരും,മണ്ണിന്റെ മക്കൾ വാദക്കാരും,കടുത്ത പാട്രിയോട്ടിക് ചിന്താഗതിക്കാരും,പ്രായം,നിറം,വർണം,ജൻഡർ,വിവിധ ലൈംഗീക താല്പര്യം എന്നിവയെല്ലാം സസൂഷ്മം നിരീക്ഷിക്കുന്നവരും ഒക്കെയുണ്ടാവാം.എങ്കിലും ഇവരെയെല്ലാംഉൾക്കൊള്ളുവാനും, ആരോടും മുഖം കറുപ്പിക്കാതെ എല്ലാവരെയും അംഗീകരിക്കാനും,സ്വീകരിക്കാനും ഉള്ള ഒരു മനസ്സ് എങ്ങനെ ഉണ്ടാക്കാം സർവോപരി ഒരു ആഗോള മനുഷ്യനാകാൻ (Global Human Being) എങ്ങനെ ശ്രമിക്കാം എന്നുമാണ് ഇത്തരം ക്ലാസ്സുകളിലൂടെയും,സംവാദങ്ങളിലൂടെയും കേളി ലക്ഷ്യമിടുന്നത്.ഇതുപോലെ നൂതന ആശയങ്ങളും ചിന്തകളും വ്യക്തികളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ ശ്രമിക്കുന്നത്.വ്യക്തികൾക്കു എങ്ങനെ അവരുടെ ചിന്തകളെ സ്വാതന്ത്രമാക്കികൊണ്ടു സഹിഷ്ണുതയുടെയും സഹോദരിയതിന്റെയമായ ഒരു സന്തുലിത ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം എന്നുമാണ് ഇതുകൊണ്ടു അർത്ഥമാക്കുന്നത്.
0 Comments
Leave a Reply. |
Editor: Keli News
Keli News Archives
June 2019
Categories
All
|