കേളി മൂവി ക്ലബ് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം 5/8/2018 നു കേളി ഹബ് ഗ്ലെൻ ഓസ്‌മോൻഡ് , അഡലൈഡിൽ വെച്ചു നടന്നു. ഡോക്യൂമെന്ററികളെ വളരെ ഗൗരവപൂർവം സമീപിക്കുന്ന അറുപതോളം അഡലൈഡ് മലയാളികൾ പങ്കെടുത്ത പ്രദർശനവും ചർച്ചയും സജീവവും ആസ്വാദ്യകരവും ആയിരുന്നു . വേലുത്തമ്പിദളവയുടെ വീരചരിത്രം പറയുന്ന “SWORD OF LIBERTY”, ആയിരത്തിതൊള്ളായിരത്തി അറുപതുകളിലെ മലയാളി നഴ്സുമാരുടെ ജർമൻ കുടിയേറ്റവുമായി ബന്ധപ്പെട്ടിട്ടുള്ള “TRANSLATED LIVES" എന്നീ ഡോക്യൂമെന്ററികളും, സംസ്ഥാന ദേശീയ അന്തർദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഡയറക്ടർ ശ്രീമതി ഷൈനി ജേക്കബ് ബെഞ്ചമിന്റെ സാന്നിധ്യവും തുടർന്നുള്ള ചോദ്യോത്തര വേളയും പരിപാടിയെ തികച്ചും വേറിട്ടതും ആസ്വാദ്യകരവുമാക്കി.
0 Comments
|
Editor: Keli News
Keli News Archives
June 2019
Categories
All
|