![]() സ്വാതന്ത്ര്യം എന്നത് മാനവരാശിയുടെ മാത്രമല്ല സമസ്ത ജീവജാലങ്ങളുടെയും അവകാശമാണ്. ഒരു ജനതയുടെ ജന്മാവകാശമായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു എന്ന തിരിച്ചറിവ് ഉണ്ടാകുകയും ,അതിനെതിരെ പ്രതികരണശേഷി സ്വരൂപിക്കുകയും, പ്രതികരിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തിൽ കലാശിച്ചത്. ഇന്ത്യ എഴുപത്തൊന്നാണ്ടുകൾക്കു മുൻപ് ഭൂമിശാസ്ത്ര പരമായും, രാഷ്ട്രീയപരമായും സ്വാതന്ത്ര്യം നേടി എങ്കിലും ഇന്നും നാം സ്വതന്ത്രരാണോ എന്നുള്ളത് വിചിന്തനീയമായ വിഷയം തന്നെയാണ്. മനുഷ്യൻ ഒരു പ്രത്യേക ഭൂപ്രദേശത്തിനുള്ളിലോ,സാംസ്‌കാരിക കൂട്ടയ്മയിലോ രാഷ്ട്രീയ മതിൽക്കെട്ടുകൾക്കുള്ളിലോ തടഞ്ഞു നിർത്തേണ്ടവരല്ല.ഇത്തരത്തിലുള്ള നിബന്ധനകൾ അതിജീവിച്ചു സ്വാതന്ത്രരാവുമ്പോഴാണ് മനുഷ്യൻ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടേണ്ടത് .എങ്കിലും നിലവിലുള്ള വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് നേടിയെടുത്ത ഓരോ ജനതയുടെയും സ്വാതന്ത്ര്യം ആഘോഷിക്കപ്പെടേണ്ടതാണ്. ഒപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഇനിയും സ്വാതത്ര്യത്തിന്റെ മാറ്റൊലി മുഴങ്ങി കേൾക്കുവാൻ വെമ്പൽ കൊള്ളുന്ന മുഴുവൻ ജനതയും അതിനുള്ള ലക്ഷ്യത്തിലെത്തട്ടെ എന്നും ആശംസിക്കുന്നു. ലോകം മുഴുവനുമുള്ള ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യത്തിന്റ ആശംസകൾ നേരുന്നു.
0 Comments
|
Editor: Keli News
Keli News Archives
August 2018
Categories
All
|