ലോകത്തിലെ ഓരോ സംസ്കാരത്തിനും മാനവരാശിയോളം തന്നെ പഴക്കം ഉണ്ട്. സംസ്കാരങ്ങളുടെ വൈവിധ്യം നിറഞ്ഞ ഈ ലോകത്തു നമ്മുടെ സംസ്കാരത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ തന്നെ മറ്റു സംസ്കാരങ്ങളോട് ഒത്തുചേർന്നും അവയിൽനിന്നുള്ള നന്മകൾ ഉൾകൊണ്ടുകൊണ്ടും, നമ്മുടെ നന്മകൾ മറ്റുള്ളവർക്ക് പകർണൂകൊടുത്തും ഒരു വിശാല കാഴ്ചപ്പാടുള്ള മനുഷ്യനായി നമ്മെ ഓരോരുത്തരെയും വാർത്തെടുക്കാം എന്ന ലക്ഷ്യത്തോടെയുള്ള പഠനങ്ങളും , ഗവേഷണങ്ങളും, പ്രവർത്തനങ്ങളും ആണ് കേളി അഡലൈഡിൻറ്റെ പ്രവർത്തന രീതി.
ഓസ്ട്രേലിയയിലുള്ള സാംസ്കാരികമായ വൈവിധ്യം ഞങ്ങളുടെ ഈ ലക്ഷ്യത്തിനു ഏറ്റവും പറ്റിയ അന്തരീക്ഷം നൽകുന്നു. ഞങ്ങളുടെ പഠനങ്ങളിലും ചർച്ചകളിലും പരിപാടികളിലും ലോകത്തുലുള്ള വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും സാഹിത്യങ്ങളും കലകളും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും വിഷയങ്ങളായി എടുക്കുകയും അതിലൂടെ അറിവ് പകർന്നു കൊടുത്തും അറിവ് സമ്പാദിച്ചും വിശാലമായ കാഴ്ചപ്പാടുകളുള്ള മനുഷ്യ സമൂഹം എന്ന ലക്ഷ്യത്തിലെത്തിച്ചേരാനായി ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനായി എത്തിയ ശ്രീ M A ബേബിക്ക് ഞങ്ങൾ അഡലൈഡിയിൽ അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും അവതരിപ്പിക്കുവാൻ വേദി ഒരുക്കി. ഇടതു പക്ഷ ചിന്തകനും മുൻ കേരള സാംസ്‌കാരിക, വിദ്യാഭ്യാസ മന്ത്രിയുമെന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവങ്ങളും, അഭിപ്രായങ്ങളും, ചിന്തകളും അഡലൈഡിയിലെ മലയാളികളുമായി അദ്ദേഹം പങ്കുവെക്കുകയും വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യമുള്ളവരും ചിന്താഗതിക്കാരുമായ അഡലൈഡിയിലെ മലയാളികളുമായി സംവാദം നടത്തിക്കയും ചെയ്തു.
0 Comments
Leave a Reply. |
Editor: Keli News
Keli News Archives
June 2019
Categories
All
|