കേളി അഡലൈഡിൻറെ ആഭിമുഖ്യത്തിൽ നടത്തി വന്നിരുന്ന നാടകകളരിയിൽ നിന്നും പരിശീലനം നേടിയ കലാകാരൻമാർ അരങ്ങേറ്റം കുറിച്ച നിരാസ മയൻ എന്ന നാടകം മെയ് 20 തീയതി 5 30 PM നു അഡലൈഡിൽ സ്റ്റാർ തീയേറ്റേഴ്സിൽ അരങ്ങേറി .
വിശ്വ വിഖ്യാത ചിത്രകാരൻ ലിയാനാഡോ ഡാവിഞ്ചിയുടെ തിരുവത്താഴം എന്ന ചിത്രത്തെയും,വര്ഷങ്ങള്ക്കു മുൻപ് ഉത്തരകേരളത്തിൽ നടന്ന പ്രമാദമായ ഒരു സംഭവത്തെയും ഇഴചേർത്തു രൂപം കൊടുത്തതായിരുന്നു ഇതിലെ പ്രമേയം.തിയേറ്റർ ആർട്സിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിർവഹിച്ച ഈ നാടകം അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലാണ് അരങ്ങിലെത്തിയത്.ഓസ്‌ട്രേലിയയിൽ പ്രവാസിമലയാളികൾക്കിടയിൽ നടന്ന ആദ്യത്തെ തിയേറ്റർ വർക്ക്ഷോപ്പ് ആയിരുന്നു ഇത്.ഈ നാടക കളരി ഒരു വേറിട്ട അനുഭവമായിരുന്നു എന്ന് കലാകാരൻമാർ സാക്ഷ്യപ്പെടുത്തി. അഡലൈഡിൽ മലയാളികൾക്കായി കേളി അവതരിപ്പിച്ച ഒരു വ്യത്യസ്ത അനുഭവമായിരിന്നു ഈ നാടകവിരുന്ന്. സ്റ്റാർ തീയേറ്ററിലെ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ച ഈ നാടകം വലിയ കരഘോഷത്തോടെയാണ് പ്രേക്ഷകർ ആസ്വദിച്ചത്.ഈ നാടകവും ഇതിലെ കഥാപാത്രങ്ങളെയും അക്ഷരാർത്ഥത്തിൽ പ്രേക്ഷകർ നെഞ്ചിലേറ്റി.ഈ നാടകം അരങ്ങിലെത്തിക്കുവാൻ പരിശ്രമിച്ച ഓരോ കലാകാരനും ,കലാകാരിയും,ടെക്‌നിക്കൽ സപ്പോർട്ടേഴ്സും വളരെയേറെ പ്രശംസ അർഹിക്കുന്നവരാണ് എന്ന് പ്രേക്ഷകർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തി.പിന്നീട് നടന്ന ഒത്തുചേരൽ ചടങ്ങിൽ ഈ നാടകത്തിന്റെ ചുക്കാൻ പിടിച്ച ഡോ.സാംകുട്ടി പട്ടംകരിക്കു യാത്രയയപ്പും ,കലാകാരന്മാരുടെയും പിന്നണി പ്രവർത്തകരുടെയും കുടുംബാന്ഗങ്ങളുടെയും സംഗമവും നടന്നു.വീണ്ടും ഇതുപോലെയുള്ള കലാസ്വാദന വേദികൾ ഉണ്ടാകട്ടെ എന്നും,തനിമയുള്ള കലാരൂപങ്ങൾ തിരിച്ചു വരട്ടെ എന്നും,തന്നിലെ കലാകാരനെ കണ്ടെത്തുവാൻ ഉള്ള അവസരങ്ങൾ ഉണ്ടാകട്ടെയെന്നും എല്ലാവരും ഒന്നടങ്കം സമ്മതിച്ചു.ഈ നാടകത്തിന്റെ വൻവിജയവും ,കലാകാരന്മാരുടെ സംഗമവും കേളി അഡലൈഡിന് ഒരു പൊൻതൂവൽ കൂടിയാണ്.
2 Comments
Leave a Reply. |
Editor: Keli News
Keli News Archives
June 2019
Categories
All
|