Balachandran Chullikkadu Visited Adelaide - Keli News 30/10/2016
ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് ആസ്‌ത്രേലിയൻ പര്യടനത്തിൽ
|
പ്രശസ്ത കവിയും, പ്രഭാഷകനും , അഭിനേതാവുമായ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് ആസ്‌ത്രേലിയയിൽ പര്യടനത്തിൻറെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽവച്ച് സാംസ്കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുകയുണ്ടായി . ഒക്ടോബർ 30ന് വൈകിട്ട് മൂന്നുമണി മുതൽ അഡ്‌ലെയ്ഡ് നഗരത്തിലെ " സമന്വയ "യുടെ ആഭിമുഘ്യത്തിൽ സാംസ്കാരിക സന്ധ്യ അഡ്‌ലെയ്ഡ് എൻഫീൽഡ് കമ്മ്യൂണിറ്റി സെന്ററിൽവച്ചു നടത്തപ്പെടുകയുണ്ടായി . മലയാള ഭാഷയുടെ ചരിത്രത്തെക്കുറിച്ചും , വർത്തമാനകാലത്തിൽ മലയാള ഭാഷയുടെ അവസ്ഥയും മലയാള ഭാഷ നിലനിൽക്കേണ്ടതിൻറെ ആവശ്യത്തെക്കുറിച്ചും , അതിൽ പ്രവാസികൾക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് തൻ്റെ പ്രഭാഷണത്തിൽ എടുത്തു പറയുകയുണ്ടായി .
തുടർന്ന് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം സദസ്സ് ഭംഗിയായി വിനിയോഗിച്ചു . കടന്നുവന്ന എല്ലാവർക്കും ഹ്രദയത്തിൽ സൂക്ഷിക്കാൻ ഒരു നല്ല സായാഹ്നവും ഒരുപിടി ഓർമകളും നൽകിക്കൊണ്ട് ആ കൂട്ടായ്മ പര്യവസാനിച്ചു . |